![](/wp-content/uploads/2020/03/blood-bank.jpg)
കൊച്ചി: പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ ഒടുവില്‍ അപൂര്‍വ രക്തമെത്തി. വിമാന മാര്‍ഗം രക്തം കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഉടനെ ശസ്ത്രക്രിയ നടത്തും.
പി നള്‍ എന്ന അപൂര്‍വ രക്തഗ്രൂപ്പുമായി ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അഞ്ചു വയസ്സുകാരി അനുഷ്‌കയ്ക്കുള്ള രക്തദാതാവിനെ കണ്ടെത്തി.
മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്.രക്തം കണ്ടെത്താന്‍ അന്താരാഷ്ട്ര തലത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ സഹായത്തില്‍ അന്വേഷണം നടക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഫെയ്സ്ബുക്കില്‍ ‘പി നള്‍’ ഗ്രൂപ്പിലുള്ള രക്തം ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്തത്. ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു.
Post Your Comments