മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ സംവിധായകന്‍ ജോഷിക്ക് ഇന്ന് ജന്മദിനം.1978ല്‍ ടൈഗര്‍ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി ജോഷി അരങ്ങേറ്റം കുറിച്ചത്. ആദ്യ കാലത്ത് എം കൃഷ്ണന്‍ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്‍ഡായി വര്‍ക്ക് ചെയ്തിരുന്നു ഇദ്ദേഹം. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരങ്ങളുടെ തിരിച്ചുവരവിന് നിര്‍ണായക പങ്ക് വഹിച്ച സംവിധായകന്‍ കൂടിയാണ് ജോഷി. മമ്മൂട്ടി നായകനായ ദുബായ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ അത് സംവിധായകന്റെ കരിയറിലെ വന്‍ തിരിച്ചടിയായി. തുടര്‍ന്ന് നീണ്ട ഇടവേളക്കുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ റണ്‍വേയാണ് തിരിച്ചുവരവിന് അവസമൊരുക്കിയത്.
2009-ല്‍ പുറത്തിറങ്ങിയ
റോബിന്‍ഹുഡ് അടക്കം 2015ല്‍ ലൈല ഒ ലൈല വരെ ഒരുപാട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1998ല്‍ എയര്‍പോര്‍ട്ട് എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ താരങ്ങളെ വച്ച് നിര്‍മ്മിച്ച ‘ട്വന്റുഇ ട്വന്റി’ എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. നീണ്ട വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോജു ജോര്‍ജിനെയും, ചെമ്ബന്‍ വിനോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസും തീയറ്ററുകളില്‍ വന്‍ വിജയമാണ് നേടിയത്. ജോഷിക്ക് കലാകൗമുദിയുടെ ജന്മദിനാശംസകള്‍.
Post Your Comments