CinemaMollywoodLatest NewsMovie SongsEntertainment

വിവാദങ്ങൾക്കു മറുപടിയുമായി നടൻ മമ്മൂട്ടി

മലയാളം സിനിമയിലെ മെഗാസ്റ്റാർ എന്നു അസൂയപ്പെടുത്തുന്ന സിനിമ കരിയർ. സഹനടനിൽ നിന്ന് തുടങ്ങി മലയാളത്തിന്റെ മെഗാ സ്റ്റാർ ആയതു വളരെ പെട്ടന്നായിരുന്നു .തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ന്യൂഡല്‍ഹി അതിന്റെ സംവിധായകനായ ജോഷിയുമായി മമ്മൂട്ടി ശത്രുതയിലായിരുന്നുവെന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. മലയാളത്തിലെ തന്നെ മികച്ച കുട്ടുകെട്ടായിരുന്നു ന്യൂഡൽഹി.

പിന്നീട് പത്തോളം സിനിമകൾ മമ്മൂട്ടി -ജോഷി കൂട്ടുകെട്ടിൽ പിറന്നു. സിനിമ പ്രേഷകർക്ക് എന്നും പ്രിയപ്പെട്ട ചില സിനിമകൾ കൂട്ടുകെട്ടില്‍ ജന്മകൊണ്ടു. ചെറുപ്പം മുതലേ അഭിനയം മനസ്സിൽ സൂക്ഷിച്ചിരുന്ന തന്റെ ഉള്ളില്‍ ടൈയും കെട്ടിയുള്ള നായകന്റെ ഇമേജ് അന്നേ മനസ്സില്‍ പതിഞ്ഞിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അത്തരമൊരു കഥാപാത്രം തന്നെ തേടിയെത്തുമെന്ന് സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ലെന്നും താരം പറയുന്നു.

കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. അഭിനയത്തോടുള്ള അതിയായ പാഷൻ ആയിരുന്നു മമ്മുട്ടിയെ മുഹമ്മദ്കുട്ടിയിൽ നിന്ന് മെഗാ സ്റ്റാർ മമ്മുട്ടി
ആക്കിമാറ്റിയത്. ആ പാഷൻ ആണ് ജീവനുള്ള കുറെ അധികം കഥാപാത്രത്തെ സൃഷ്ഠിക്കാൻ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button