KeralaLatest NewsNews

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ‘സംഭവ പരമ്പര’കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്

തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ‘സംഭവ പരമ്പര’കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് . മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിന് കള്ളക്കടത്തുകാരി സ്വപ്ന സുരേഷുമായുള്ള ബന്ധവും മുഖ്യമന്ത്രി മുതല്‍ മറ്റ് മന്ത്രിമാരുമായുള്ള സ്വപ്‌നയ സുരേഷുമായുള്ള അടുപ്പവും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നു. സ്വര്‍ണക്കടത്ത് വിവാദം കുറച്ചൊന്നുമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉലച്ചത്.

മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ ഇങ്ങനെ,

ഓഫീസ് മേധാവി എന്ന നിലയില്‍ ഉത്തരവാദിത്വം

ശിവശങ്കറിന് നല്‍കിയ സ്വാതന്ത്ര്യം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ എല്ലാ ഫയലുകളിലും ശിവശങ്കറിന് നല്‍കിയ അധികാരം

ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് രഹസ്യാന്വേഷണ വിഭാഗം തലവന്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ അറിയാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ അധികാരം. ഈ കാരണങ്ങള്‍ എന്‍ഐഎ ഇദ്ദേഹത്തോട് ആരായുമെന്നാണ് സൂചനകള്‍

അതേസമയം, സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി ശിവശങ്കറിന് ഏറ്റവും അടുത്ത ബന്ധം ഉണ്ടെന്നു തന്നെയാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുനന്ത്. സംഭവത്തില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന കാരണങ്ങള്‍ ഇവ

സ്വപ്നയ്ക്ക് ഐ.ടി. വിഭാഗത്തിന്റെ കീഴിലുളള സ്പേസ് പാര്‍ക്കില്‍ ജോലി നല്‍കി

സ്വപ്നയ്ക്കും അരുണ്‍ ബാലചന്ദ്രനും സര്‍ക്കാര്‍ ചിഹ്നമുള്ളവിസിറ്റിങ് കാര്‍ഡും ലെറ്റര്‍ പാഡും അച്ചടിക്കാന്‍ അനുവാദം നല്‍കി.

ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയായ സ്വപ്നയുമായി സിവില്‍ സര്‍വീസ് ചട്ടം മറികടന്ന് ബന്ധം

സ്വപ്നയുടെ ഫളാറ്റില്‍ സ്ഥിരം സന്ദര്‍ശകന്‍.
ചീഫ് മിനിസ്റ്റര്‍ ഐ.ടി. ഫെലോയായി അരുണ്‍ ബാലചന്ദ്രന് നിയമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button