തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സക്കെത്തിയ രണ്ട് രോഗികള്‍ക്ക് പതിനഞ്ചാം തിയതി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ഡോക്ടര്‍മാര്‍ അടക്കം 21 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ രോഗിക്ക് കൂട്ടിരുന്നവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അതേസമയം കൂട്ടിരിപ്പുകാര്‍ക്ക് രോഗമുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആലോചിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം. കൂട്ടിരിപ്പിന് വരുന്നവരില്‍ പലരും നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ക്ക് പരാതിയുണ്ട്. എന്നാല്‍ ഇവിടുത്തെ ശുചിമുറി ഉപയോഗിച്ചതിലൂടെയാകാം രോഗപ്പകര്‍ച്ച ഉണ്ടായതെന്ന് പഞ്ചായത്തുതല അധികൃതര്‍ പറയുന്നു. രോഗികളെ കാണാന്‍ വന്നവരില്‍ നിന്നാണ് വാര്‍ഡില്‍ രോഗബാധ ഉണ്ടായത് എന്നാണ് നിഗമനം. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ശസ്ത്രക്രിയ വാര്‍ഡ് അടച്ചിരുന്നു.
Post Your Comments