KeralaLatest News

പത്തു കൊല്ലം കൊണ്ട് ഏറ്റവും അധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യ എന്ന് ഐക്യരാഷ്ട്ര സഭ

2005-06 മുതല്‍ 2015-16 വരെയുള്ള പത്തുകൊല്ലത്തെ ലോകരാജ്യങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നിരക്ക് വിശകലനം ചെയ്താണ് പഠനം നടന്നത്.

2005 മുതലുള്ള പത്തുകൊല്ലത്തില്‍ ഏറ്റവുമധികം പേരെ ദാരിദ്ര്യമുക്തരാക്കിയ രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ടസഭയുടെ റിപ്പോർട്ട്. യുഎന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.  2005-06 മുതല്‍ 2015-16 വരെയുള്ള പത്തുകൊല്ലത്തെ ലോകരാജ്യങ്ങളുടെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന നിരക്ക് വിശകലനം ചെയ്താണ് പഠനം നടന്നത്.

ഇന്ത്യയിലെ 27 കോടി 30ലക്ഷത്തിലധികം പേര്‍ ഇക്കാലത്തിനുള്ളില്‍ ബഹുതല ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടിയതായാണ് കണക്കുകളിലുള്ളത്. 2000 മുതൽ 2009 വരെയുള്ള കണക്കിൽ 69 രാജ്യങ്ങൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ മൊത്തം രാജ്യങ്ങളിലെ ദാരിദ്ര്യ നിർമ്മാർജ്ജന കണക്ക് ലോക ജനസംഖ്യയിലെ അഞ്ചിൽ ഒന്ന് വരുമെന്നും റിപ്പോർട്ട് പറയുന്നു.

ചൈനക്ക് വീണ്ടും കനത്ത തിരിച്ചടി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അമേരിക്കയിൽ യാത്രാവിലക്ക്

രാജ്യമൊട്ടാകെ കുട്ടികൾക്കിടയിലും ബഹുതല ദാരിദ്ര്യ ഇൻഡക്സ് പതിയാക്കാനും ഇന്ത്യക്കു കഴിഞ്ഞിട്ടുണ്ടെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button