CinemaIndiaBollywoodNews

സുശാന്തിന്‍റെ മരണം: CBI അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി, ട്രെന്‍ഡിംഗായി #SSRCaseIsNotSuicide

സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.

മുംബൈ ,ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്.

സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. കേസ് അന്വേഷിക്കാന്‍ മുംബൈ പോലീസിന് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞു. ബിസിനസ് പരമായ വൈരാഗ്യത്തെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ കാമുകി റിയ ചക്രവര്‍ത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷായോട് താരത്തിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ് #SSRCaseIsNotSuicide എന്ന ഹാഷ്ടാഗ്.കഴിഞ്ഞ മാസമാണ് മുംബൈയിലെ ബന്ദ്രയിലുള്ള വീട്ടില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button