തിരുവനന്തപുരം: ഒരു നിയന്ത്രണവും പാലിക്കാതെ കൂട്ടത്തോടെ കടയിൽ കേറി സാധനങ്ങളോടൊപ്പം കൊറോണയും വാങ്ങി തിരിച്ചുവരികയാണ് ആളുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നമ്മളെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്. തുണിക്കടയില്‍ ഇത്ര വലിയ രോഗബാധ വന്നെങ്കില്‍ സമൂഹത്തില്‍ എത്രമാത്രം അപകടം വിതച്ചിരിക്കുമെന്ന് ആശങ്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധയുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നായി കർണാടക
അതേസമയം തിരുവനന്തപുരം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 301 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 61 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ 17 എണ്ണം പോസിറ്റീവായി. ദിവസേന നൂറുകണക്കിനു പേരാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്നു പോകുന്നത്. ഇവരെ കണ്ടെത്തി കോവിഡ് പരിശോധന നടത്തുക പ്രായോഗികമല്ല. അതുകൊണ്ട് ഈ ദിവസങ്ങളിൽ ഹൈപ്പർമാർക്കറ്റിൽ എത്തിയവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Post Your Comments