കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് നാലു മിനിറ്റിനകം കൊറോണ വൈറസ് ഉള്‍പ്പടെ എല്ലാ വൈറസുകളെയും ഹ്രസ്വ ദൂര അള്‍ട്രാവയലറ്റ് തരംഗത്തിലൂടെ ഇല്ലാതാക്കുന്ന സാനിറ്റൈസിങ് ഉപകരണം യുവി സാനിടെക് അവതരിപ്പിച്ചു. കോവിഡ്-19ന്റെയും ലോക്ക്ഡൗണ്‍ ഇളവുകളെയും തുടര്‍ന്ന് ജനങ്ങള്‍ ഭീതിയാലാണ്. മൊബൈലുകള്‍, വാലറ്റുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയെല്ലാം അണുബാധയുടെ ഭീഷണിയിലാണ്. ഓറിയന്റ് യുവി സാനിടെക്ക് 360 ഡിഗ്രിയിലുള്ള 99.99 ശതമാനം അണുക്കളെയും നശിപ്പിക്കും. അള്‍ട്രാ വയലറ്റ് അണുമുക്ത റേഡിയേഷന്‍ വൈറസുകളുടെ ഡിഎന്‍എ, ആര്‍എന്‍എ പോഷകങ്ങളെ ഇല്ലാതാക്കും. നാലു മിനിറ്റ് നീണ്ട പ്രീസെറ്റ് ടൈമറിലൂടെ യുവി-സി ലൈറ്റ് ഇത് ഉറപ്പു വരുത്തും. യുവി അധിഷ്ഠിത സാനിടെക്ക് എല്ലാ വസ്തുക്കളെയും അണുമുക്തമാക്കുന്നുവെന്നും വിപണിയില്‍ മികച്ച പ്രതികരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഓറിയന്റ് ഇലക്ട്രിക് എംഡിയും സിഇഒയുമായ രാകേഷ് ഖന്ന പറഞ്ഞു.
ഓറിയന്റ് യുവി സാനിടെക്കിന് 34 ലിറ്റര്‍ ശേഷിയുണ്ട്. 11 വാട്ടുകള്‍ വീതമുള്ള രണ്ട് യുവി വിളക്കുകളാണ് ഉപയോഗിക്കുന്നത്. പരമാവധി അണുമുക്ത പ്രസരണ ശേഷിയാണ് ഇവയ്ക്കുള്ളത്. 200 എന്‍എം- 280 എന്‍എം വരെ വേവ് ലെംഗ്തിലുള്ള സൂക്ഷ്മ ജീവികളില്‍ 99.99 ശതമാനത്തെയും ഇത് നാലു മിനിറ്റില്‍ നശിപ്പിക്കുന്നു. ടോപ് ലോഡിങ് ഉപകരണമായതിനാല്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്, സുരക്ഷിതവുമാണ്. വാതില്‍ തുറന്നിരിക്കുന്ന ഘട്ടത്തില്‍ യുവി ലൈറ്റ് തനിയെ അണയുന്നു. ഇത് യുവി രശ്മികളുടെ ചോര്‍ച്ച തടയുന്നു. എന്‍എബിഎല്‍ ലാബിന്റെ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച് ലഭ്യമാക്കുന്നുണ്ട്. 11,999 രൂപയ്ക്ക് ഫ്‌ളിപ്പ്ക്കാര്‍ട്ടിലും ആമസോണിലും ലഭ്യമാണ്. ഉല്‍പ്പന്നത്തിന് ഒരു വര്‍ഷത്തെയും യുവിസി ലാമ്പുകള്‍ക്ക് ആറു മാസത്തെയും വാറണ്ടിയും യുവി സാനിടെക് വാഗ്ദാനം ചെയ്യുന്നു.
Post Your Comments