NattuvarthaKeralaNews

നിരോധിച്ച നോട്ടുകളടക്കം ഒരു ലക്ഷത്തി പതിനായിരം രൂപ ; തത്ത മുത്തശ്ശിയുടെ 25 വർഷത്തെ സമ്പാദ്യം

പാലക്കാട് : എൺപത്തിയഞ്ചുകാരിയായ തത്ത മുത്തശ്ശിയുടെ സമ്പാദ്യശീലമാണ് ഇപ്പോൾ നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതയായ കോട്ടായി ചെറുകുളം സ്വദേശിയായ തത്ത മുത്തശ്ശി സഹോദരിയുടെ വീട്ടിലാണ് താമസം. സമീപത്തെ ക്ഷേത്രത്തിലും മറ്റും ജോലിക്ക് പോയി കിട്ടുന്ന പണം ഇവര്‍ ചാക്കിലാക്കി സൂക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുറിയില്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഇവയെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു. പുറത്തു വെച്ച ചാക്ക് മഴ നനഞ്ഞോടെയാണ് അതിലുണ്ടായിരുന്ന പണം ഉണക്കാനായി മുത്തശ്ശി കോട്ടായിയിലെ ചെമ്പൈ മൈതാനത്തെത്തിയത്.ഇതോടെയാണ് ഈ മുത്തശ്ശിയുടെ സമ്പാദ്യക്കഥ നാട്ടിലാകെ പാട്ടാകുന്നത്.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തോളമായി തനിക്ക് കിട്ടിയ അഞ്ചിന്റെയും പത്തിന്റെയുമെല്ലാം നോട്ടുകൾ മുത്തശ്ശി ഒരു ചാക്കിൽ സൂക്ഷിച്ചിരുന്നു.ഇതിൽ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ വരെ ഉണ്ട്.

ഈ നോട്ടുകൾ നിരോധിച്ചതൊന്നും മുത്തശ്ശി അറിഞ്ഞിരുന്നില്ല. ഇവർ മൈതാനത്തിരുന്ന് നോട്ടുകൾ ഉണക്കുന്നത് കണ്ട നാട്ടുകാർ സുരക്ഷയെക്കരുതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോട്ടായി എസ് ഐ രാജേഷിന്റെ സാന്നിധ്യത്തിൽ നോട്ടെണ്ണിയപ്പോൾ കണ്ടത് ഒരു ലക്ഷത്തി പതിനായിരം രൂപയാണ്. അതില്‍ മുപ്പത്തിരണ്ടായിരം രൂപ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ആയിരുന്നു. തുടര്‍ന്ന് മുത്തശ്ശിയുടെ മുറിയില്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നാല്പത്തിനാലായിരം രൂപ കൂടി കണ്ടെത്തി. തുടർന്ന് പണമെല്ലാം തത്തയുടെ പേരില്‍ പൊലീസ് ബാങ്കില്‍ നിക്ഷേപിച്ചു നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button