Latest NewsInternational

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കല്ല് ലോകത്തിതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഉല്‍ക്കാശില!!

ഈ ഉല്‍ക്ക ഏത് കാലത്താണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബഹിരാകാശ ഗവേഷകര്‍.

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഇതുവരെ കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ ഉല്‍ക്കാശില കണ്ടെത്തി ജര്‍മ്മന്‍ ബഹിരാകാശ കേന്ദ്രം. തെക്കു പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ബ്ലൂബോയിലാണ് ബഹിരാകാശ ഗവേഷകര്‍ ഉല്‍ക്കാശില കണ്ടെത്തിയത്. ട്വിറ്ററിലൂടെയാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.മൂന്ന് ലബോറട്ടറികളില്‍ കല്ല് പരിശോധിച്ച ശേഷമാണ് ഉല്‍ക്കയെന്ന് ഗവേഷകര്‍ ഉറപ്പിച്ചത്. ഈ ഉല്‍ക്ക ഏത് കാലത്താണ് ഭൂമിയില്‍ പതിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബഹിരാകാശ ഗവേഷകര്‍.

ഉപകരണങ്ങളുടെ സഹായത്തോടെ കല്ല് മുറിക്കുന്ന ദൃശ്യങ്ങളും ഗവേഷകര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ ഒരു വീട്ടിലെ പൂന്തോട്ടത്തില്‍ വര്‍ഷങ്ങളായി ഈ കല്ല് ആരും തിരിച്ചറിയാതെ കിടന്നിരുന്നെന്നാണ് ഗവേഷര്‍ പറയുന്നത്. 30.26 കിലോഗ്രം തൂക്കമാണ് ഈ കല്ലിനുള്ളത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് ഈ അപൂര്‍വ്വ കല്ല് ബ്ലൂബേണിലെ നഗരവാസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. 1989 ല്‍ ആണ് ഇയാള്‍ ഈ കല്ല് കണ്ടെത്തുന്നത്. എന്നാല്‍ പിന്നീട് കല്ല് ശ്രദ്ധിക്കപ്പെടാതെ പോയി.

ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ ആരുമറിയാതെ നാട്ടിലെത്തിയ യുവാവ് കണ്ടത് ഭാര്യയുടെ കാമുകനെ , കൊടുവാളിന് ഭാര്യയുടെ തല വെട്ടി, സംഭവം കൊല്ലത്ത്

തുടര്‍ന്ന് പതിറ്റാണ്ടോളം കല്ല് പൂന്തോട്ടത്തില്‍ കിടന്നെന്ന് ഗവേഷകര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുടമ പൂന്തോട്ടം വ്യത്തിയാക്കി. ഇതിന് പിന്നാലെ അനാവശ്യമായി കിടന്ന ഈ കല്ലും നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കല്ലില്‍ അസാധാരണത്വം തോന്നിയ വീട്ടുടമ അതൊടുത്തു സൂക്ഷിച്ചു. പിന്നീട് 2020 ല്‍ ആണ് ഗവേഷകര്‍ കല്ലിനെക്കുറിച്ച്‌ അറിയുന്നതും പരിശോധനകള്‍ക്ക് വിധേയമാക്കുന്നതും.

shortlink

Post Your Comments


Back to top button