Latest NewsKeralaNews

നഷ്ടപ്പെട്ടത് ജനപ്രിയ നോവലിസ്റ്റിനെ: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിന്റെ ജനപ്രിയ നോവലിസ്റ്റായിരുന്നു സുധാകര്‍മംഗളോദയമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അനുശോചിച്ചു. മലയാളത്തിലെ വിവിധ വാരികകളിലെഴുതിയ നോവലുകളിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിമാറിയ എഴുത്തുകാരനാണ് അദ്ദേഹം. സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ ഒരുതലമുറയെ വായനയിലേയ്ക്കടുപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.

വാരികകളില്‍ മാത്രമല്ല പുസ്തകമായും അദ്ദേഹത്തിന്റെ നോവലുകള്‍ പുറത്തിറങ്ങി. നിരവധി നോവലുകള്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന സിനിമകളും സീരിയലുകളുമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ ജനപ്രിയതയുടെ തെളിവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോട്ടയത്തെ വസതിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചത്. 72 വയസ്സായിരുന്നു. സംസ്‌കാരം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നാല് സിനിമകള്‍ക്കും നിരവധി സീരിയലുകള്‍ക്കും കഥ എഴുതിയിട്ടുണ്ട്.

വൈക്കത്തിന് അടുത്ത് വെള്ളൂരാണ് സുധാകര്‍ മംഗളോദയത്തിന്റെ സ്വദേശം. പി പത്മരാജന്റെ കരിയിലക്കാറ്റ് പോലെ എന്ന സിനിമയുടെ കഥയ്ക്ക് സുധാകര്‍ പി നായര്‍ എന്ന യഥാര്‍ത്ഥ പേരിലാണ് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്. വസന്തസേന, നന്ദിനി ഓപ്പോള്‍, കളിയൂഞ്ഞാല്‍ എന്നീ സിനിമകളുടെയും കഥ സുധാകര്‍ മംഗളോദയത്തിന്റേതാണ്.മനോരമ, മംഗളം എന്നീ വാരികകളിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ എഴുത്തുകള്‍ ആഴ്ച തോറും വായനക്കാരെ തേടിയെത്തി.

ചിറ്റ, ചാരുലത, നീലക്കടമ്പ്, സുമംഗലി, പാദസരം, വെളുത്ത ചെമ്പരത്തി, അവള്‍, കുടുംബം , നന്ദിനി ഓപ്പോള്‍, ഇവള്‍ നന്ദനയുടെ മകള്‍, താലി എന്നിവയാണ് സുധാകര്‍ മംഗളോദയത്തിന്റെ പ്രധാന രചനകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button