തിരുവനന്തപുരം: ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരു ഐടി മാസികയുടെ ചുമതലക്കാരനായി തുടക്കം. ഐടി രംഗത്തു യാതൊരു പരിചയമില്ലാത്ത അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെലോയായി നിയമനം ലഭിച്ചതിനു പിന്നില്‍ ഉന്നതങ്ങളിലെ സ്വാധീനമെന്നു സൂചന. സംശയമുന നീളുന്നത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പിന്റെ സെക്രട്ടറിയും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനുനേരേ തന്നെ .
ഐടി പാര്‍ക്കുകളുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തിരിക്കെയാണു സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌നയ്ക്കും മറ്റും സെക്രട്ടേറിയറ്റിനു സമീപം വാടകയ്ക്കു ഫ്‌ളാറ്റ് ഏര്‍പ്പാടാക്കിക്കൊടുത്തെന്ന വിവാദത്തിലെത്തിയത്. അതോടെ സ്ഥാനം തെറിച്ചു. ഇയാളുടെ പിൽക്കാലത്തെ ചരിത്രം ഇങ്ങനെ, ഐടി മാസികയിലെ ജോലി കഴിഞ്ഞ് വെബ്‌സൈറ്റ് ഡെവലപ് ചെയ്യുന്ന ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിച്ചു. പിന്നീട് കൊച്ചിയില്‍ ഒരു ബിസിനസ് മാസികയുടെ മേധാവിയായി. 2017 അവസാനം അതു വിട്ടു.
ബിസിനസ് മാഗസിനിന്റെ ചുമതലയിലിരിക്കെയുള്ള സല്‍ക്കാരങ്ങളിലൂടെയാണ് ഉന്നതരുമായി അടുത്തത്. സിനിമാ മേഖലയിലും രാഷ്ട്രീയ രംഗത്തുമെല്ലാം സ്വാധീനം ഉറപ്പിച്ചു. ശിവശങ്കര്‍ അടക്കമുള്ളവരുമായുള്ള ബന്ധമാണ് സര്‍ക്കാരില്‍ കരാര്‍ ജോലി ലഭിക്കുന്നതിലും മുഖ്യമന്ത്രിയുടെ ഐടി ഫെലോയായി ഉയര്‍ത്തപ്പെട്ടതിനും പിന്നിലെന്നാണു സൂചന. അതിനു ശേഷവും ഉന്നത സ്ഥാനങ്ങള്‍ തേടിയെത്തി.പ്രവാസികള്‍ക്കായുള്ള ”ഡ്രീം കേരള” പദ്ധതിയുടെ നിര്‍വഹണ സമിതിയിലും അരുണ്‍ ബാലചന്ദ്രന്‍ ഇടംപിടിച്ചിരുന്നു. ഇതോടെ സര്‍ക്കാരും വെട്ടിലാകുകയാണ്.
സുപ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നവരെക്കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നു വ്യക്തമാകുന്നു. സര്‍ക്കാരില്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥരുടെ ശിപാര്‍ശകള്‍ അതേപടി നടപ്പാകുകയാണു ചെയ്യുന്നത്. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും വേണ്ടിയാണു ഡ്രീം കേരള പദ്ധതി രൂപീകരിച്ചത്. ഇതിന്റെ മേല്‍നോട്ടവും നടത്തിപ്പും നിര്‍വഹിക്കേണ്ട സമിതിയിലാണ് സിവില്‍ സര്‍വീസ്, ഐടി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അരുണ്‍ ബാലചന്ദ്രനും ഇടംപിടിച്ചത്.
അറ്റാഷെ സ്വപ്‌നയെ ഫോണ്‍ വിളിച്ചത് ജൂണ്‍ മാസത്തിൽ മാത്രം 117 തവണ
സ്വര്‍ണക്കടത്തു കേസ് പുറത്താകുന്നതിനു തൊട്ടുമുമ്പ് , ഈ മാസം രണ്ടിനാണ് നോര്‍ക്ക സെക്രട്ടറി ഇളങ്കോവന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അരുണിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും അവഗണിക്കപ്പെട്ടെന്നാണു സൂചന.സ്വര്‍ണക്കടത്തു സംഭവം വിവാദമായതിനു പിന്നാലെ ഇന്റലിജന്‍സ് വീണ്ടും മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ പദവികളില്‍നിന്നു നീക്കിയത്.
കൊച്ചി കേന്ദ്രമായി വലിയ ബിസിനസ് ബന്ധങ്ങളുള്ളയാളാണെന്നും സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കണമെന്നുമാണ് ഇന്റലിജന്‍സ് അറിയിച്ചത്. അരുണ്‍ കൊച്ചിയില്‍ നടത്തിയ വമ്പന്‍ പാര്‍ട്ടികളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്
Post Your Comments