
തിരുവനന്തപുരം • തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും സെക്രട്ടറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ പ്രതിഛായയെ സംഭവം സാരമായി ബാധിച്ചുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വിവാദത്തില്‍ ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള നിലപാടാണ് മുഖ്യമന്ത്രി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൈക്കൊണ്ടത്. ശിവശങ്കറിന് അപ്പുറം തന്റെ ഓഫീസില്‍ മറ്റാര്‍ക്കും കേസില്‍ ബന്ധമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിഛായ തിരിച്ചുപിടിക്കാന്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ വേണമെന്നും സെക്രട്ടേറിയറ്റ് യോഗം നിര്‍ദ്ദേശിച്ചു.
Post Your Comments