ബെംഗളൂരു: കർണാടകയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 4169 പേർക്ക് ആണ് രോഗം ബാധിച്ചത്. ഒരാഴ്ചക്കിടെ മാത്രം 18,004 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. ഇന്നലെ മാത്രം 2344 രോഗികളാണ് റിപ്പോർട്ട് ചെയ്‌തത്. 104 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1032 ആയി.
Read also: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സം : വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു കുവൈറ്റ്
കേരളത്തോട് അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയില്‍ ഇന്നലെമാത്രം 238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ശതമാനമാണ് ഇപ്പോൾ സംസ്ഥാനത്തെ രോഗ വ്യാപന നിരക്ക്. രോഗമുക്തി നിരക്ക് 40 ശതമാനമാണ്. പരിശോധനകളുടെ എണ്ണം കൂട്ടിയും കൂടുതലിടങ്ങളില്‍ ലോക് ഡൗൺ നടപ്പാക്കിയും രോഗത്തെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
Post Your Comments