COVID 19KeralaLatest NewsNews

കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ട്: ഹീനമായ ഉദ്ദേശമുള്ളവരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ നിസ്സാരവത്കരിക്കുന്ന ചിലര്‍ ചുറ്റിലുമുണ്ടെന്നും ഹീനമായ ഉദ്ദേശമുള്ളവരായിരിക്കും അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകള്‍ തിങ്ങിപ്പാര്‍ത്തിട്ടും കുഴപ്പം ഒന്നും ഇല്ലെന്നാണ് അവർ പ്രചരിക്കുന്നത്. ഒന്നുകില്‍ വസ്തുതകള്‍ അവര്‍ക്കറിയില്ല. അതല്ലെങ്കില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതില്‍ സായൂജ്യമടയുന്നവര്‍ക്ക് മാത്രമേ ഇത്തരം കുപ്രചരണങ്ങള്‍ നടത്താന്‍ കഴിയൂ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Read also: ഡോക്ടർമാർക്ക് കോവിഡ്: മെഡിക്കൽ കോളേജിലെ സര്‍ജറി വാര്‍ഡ് അടച്ചു

യുഎഇയില്‍ പത്ത് ലക്ഷത്തില്‍ 34 പേരാണ് മരിച്ചത്. ആ തോതിലാണ് കേരളത്തിലെ കണക്കെങ്കില്‍ കേരളത്തില്‍ ഇതിനകം മരണസംഖ്യ 1000 കവിഞ്ഞേനേ. കുവൈറ്റിലേതിന് സമാനമായിരുന്നു ഇവിടുത്തെ ഡെത്ത് പെര്‍ മില്യണെങ്കില്‍ കേരളത്തില്‍ മരണം 3000 കടന്നേനേ. അമേരിക്കയിലെ പോലെ ആയിരുന്നുവെങ്കിൽ കേരളത്തിലെ മരണ സംഖ്യ 14143 ആയേനെ. സ്വീഡനുമായി താരമ്യപ്പെടുത്തിയാല്‍ 18000 ത്തിലധികം പേര്‍ മരിച്ചേനെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ ഡെത്ത് പെര്‍ മില്യണ്‍ ഒന്നില്‍ താഴെയായി പിടിച്ചുനിർത്താനായത് അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button