ന്യൂഡൽഹി : കോവിഡ് വ്യാപനം ഇതേ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഓഗസ്റ്റ് പത്ത് ആകുന്നതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നതിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
10,00,000 का आँकड़ा पार हो गया।
इसी तेज़ी से #COVID19 फैला तो 10 अगस्त तक देश में 20,00,000 से ज़्यादा संक्रमित होंगे।
सरकार को महामारी रोकने के लिए ठोस, नियोजित कदम उठाने चाहिए। https://t.co/fMxijUM28r
— Rahul Gandhi (@RahulGandhi) July 17, 2020
‘10,00,000 കടന്നു. കോവിഡ് 19 ഇതേ വേഗതയില്‍ വ്യാപനം തുടരുകയാണെങ്കില്‍ ഓഗസ്റ്റ് 10 ആകുമ്പോഴേക്കും കോവിഡ് 19 ബാധിതരുടെ എണ്ണം 20,00,000 ലക്ഷത്തിലെത്തും. മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദൃഢമായ, കൃത്യമായി ആസൂത്രണം ചെയ്ത നടപടികള്‍ എടുക്കേണ്ടതുണ്ട്.’ രാഹുല്‍ ട്വീറ്റ് ചെയ്തു.
കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ ഉള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,03,832 ആയി ഉയർന്നു. ഒറ്റ ദിവസത്തിനിടെ 687 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25,602 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ 6,35,757 പേർ രോഗമുക്തരായി. നിലവിൽ 3,42,473 പേർ ചികിത്സയിലാണ്.
അതേസമയം ഇതുപോലെ കേസുകൾ കൂടുകയാണെങ്കിൽ സെപ്റ്റംബർ ഒന്നോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷമാകുമെന്ന ഞെട്ടിക്കുന്ന വിവരവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Post Your Comments