കടുത്ത മമ്മൂട്ടി ആരാധകര്‍ക്കും അറിയില്ലാത്ത ചില കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഒരു പ്രശസ്ത മാസികയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
369: മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർ ലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്ബര്‍ സെലക്‌ട് ചെയ്തത്.
സജിന്‍: ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളില്‍ സിനിമയില്‍ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിന്‍ .ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയില്‍ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്‍,
തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില് മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില്‍ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്‍ ,ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.
Post Your Comments