സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തുന്ന സമയത്ത് കേരളത്തിലുണ്ടായിരുന്നതായി കണ്ടെത്തൽ. ജൂലൈ അഞ്ചിനാണ് സ്വർണം പിടികൂടിയത്. എന്നാൽ സ്വപ്‌ന കുടുംബത്തോടൊപ്പം അതിർത്തി കടന്നത് ജൂലൈ ഒൻപതിനാണ്. KL 01 CJ 1981 എന്ന രജിസ്‌ട്രേഷനുള്ള സ്വന്തം വാഹനത്തിലാണ് ഇവർ യാത്ര ചെയ്‌തത്. പകൽ സമയത്താണ് യാത്ര ചെയ്‌തത്. പാലിയേക്കര ടോൾ ഉച്ചയോടെ കടന്നതായുള്ള തെളിവുകൾ പുറത്തുവന്നു. ഒരു മണിക്കൂർ കൊണ്ട് വാളയാറെത്തി. ഇതോടെ ഉന്നതരുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നുവെന്ന സംശയം ശക്തിപ്പെടുകയാണ്.
Post Your Comments