കടയ്ക്കാവൂർ : അമ്മയുടെ കൈയിൽനിന്നു വഴുതി വീട്ടുമുറ്റത്തെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിൽ വീണ കൈക്കുഞ്ഞിന് രക്ഷകനായി പതിനേഴുകാരൻ. ചാവടിമുക്ക്, പുതുശ്ശേരിമഠത്തിൽ ഷാജിയുെടയും ചന്ദ്രികയുടെയും മകൻ ഷൈജുവാണ് സാഹസികമായി പിഞ്ചുകുഞ്ഞിനെ കിണറ്റിൽനിന്നു മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. കടയ്ക്കാവൂർ ചാവടിമുക്കിനു സമീപം നമ്പ്യാതിവിളയിൽ ബിജുവിെന്റയും രമ്യാകൃഷ്ണന്റെയും മൂന്നുമാസം പ്രായമുള്ള മകൻ കാശി നാഥനാണ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. കുഞ്ഞിനെ കുളിപ്പിക്കാനായി എണ്ണ തേച്ചശേഷം തിണ്ണയിൽ വച്ചിരുന്ന ചൂടുവെള്ളം എടുക്കാനായി അമ്മ കുനിഞ്ഞ സമയത്തതാണ് കൈയിൽനിന്നു വഴുതി കുഞ്ഞ് കിണറ്റിലേക്ക് വീണത്.
ഇത് കണ്ട് അലറിക്കരഞ്ഞുകൊണ്ട് അമ്മ ബോധരഹിതയായി വീണു. കരച്ചിൽ കേട്ട് സമീപവാസികളായ സ്ത്രീകൾ ഓടിക്കൂടിയെങ്കിലും നിസ്സഹായരായിരുന്നു.
എന്നാൽ ബഹളം കേട്ട് ഓടിയെത്തിയ ഷൈജു മറ്റൊന്നും ആലോചിക്കാതെ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയിരുന്ന കുഞ്ഞിനെ വാരിയെടുത്തു. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പുല്ലു വളർന്ന് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. കുഞ്ഞിനെയുംകൊണ്ട് ഷൈജു ഒറ്റയ്ക്കുതന്നെ കിണറിനു മുകളിലെത്തി.
അപ്പോഴേക്കും വിവരമറിഞ്ഞ് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. കുഞ്ഞിനെ പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുന്നതിനിെട ആംബുലൻസ് ഡ്രൈവർ മനു ബോധരഹിതനായ കുഞ്ഞിന് മനു പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ചെറിയ അനക്കം കിട്ടിയ കുഞ്ഞിനെ മനു ആംബുലൻസിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചു. ൽ അവിടെനിന്ന് എസ്.എ.ടി. ആശുപത്രിയി പ്രവേശിപ്പിച്ച കുഞ്ഞ് രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ തിരിച്ചെത്തിച്ചു. കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ മുങ്ങിയെടുത്ത ഷൈജുവിനെ കടയ്ക്കാവൂർ പോലീസ് ബുധനാഴ്ച ആദരിച്ചു.
Post Your Comments