കൊൽക്കത്ത: ഇന്ത്യൻക്രിക്കറ്റ് ടീം മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്‍റീനിൽ. സഹോദരനായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സൗരവ് ഗാംഗുലി ക്വാറന്‍റീനിൽ പ്രവേശിച്ചത്. സ്നേഹാശിഷിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി ഉണ്ടായിരുന്നതായി പറയുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഫലം ലഭിച്ച ചൊവ്വാഴ്ച തന്നെ ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Post Your Comments