സംസ്ഥാന സര്‍ക്കാറിനെയും സിപിഎം നേതാക്കളേയും പ്രതിസന്ധിയിലാക്കി സ്വര്‍ണകള്ളക്കടത്ത് കേസും സ്വപ്‌നയും. സ്വപ്‌നയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിന്റേയും തുറന്നു പറച്ചിലുകളും സംസ്ഥാന സര്‍ക്കാറിനെ ഉലയ്ക്കുന്നു. സ്വപ്‌നയ്ക്ക് വേണ്ടി പൊലീസും കസ്റ്റസും പാഞ്ഞ് നടക്കുമ്പോള്‍ സ്വപ്‌ന താമസിച്ചത് ആലപ്പുഴയിലെ തുറവൂരിലുള്ള സിപിഎം നേതാക്കള്‍ക്ക് ഏറെ ബന്ധമുള്ള വീട്ടിലും ഇതേ കുറിച്ച് സന്ദീപ് വചസ്പതിയുടെ കുറിപ്പ് വൈറലാകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അറ്റാഷേ പോയത് പോകട്ടെ. അത് ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ പരിഹരിക്കും. നമ്മുടെ വിഷയം അതല്ലല്ലോ. സ്വപ്ന കേരളം വിട്ടപ്പോള്‍ ആലപ്പുഴയിലെ തുറവൂരില്‍ ഒരിടത്ത് താമസിച്ചല്ലോ?. ആ വീട് ആര്‍ക്കെങ്കിലും അറിയാമോ?. സിപിഎം നേതാക്കന്‍മാരും മന്ത്രിമാരുമൊക്കെ സ്ഥിരം കരിമീന്‍ കഴിക്കാന്‍ പോകാറുള്ള നമ്മുടെ പയ്യന്റെ അതേ വീട്. അവിടെയാണ് ചേച്ചി ഈ 7-ാം തിയതി രാത്രി തങ്ങിയത്. അന്നു രാത്രിയില്‍ തലയില്‍ നീല വെളിച്ചമുള്ള വണ്ടി ഈ വീട്ടില്‍ വന്നതായും അയല്‍ക്കാര്‍ പറയുന്നുണ്ട്.
Post Your Comments