Latest NewsKeralaNews

കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പാലക്കാട് പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം ഇന്ന്

പാലക്കാട് • കേരളത്തിലെ ആദ്യത്തെ ആധുനിക സൈലോ-മോഡേൺ റൈസ് മിൽ പ്രോജക്ടിൻറെ നിർമാണ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. കേരള സർക്കാരിന്റെസഹായത്തോടെ ആരംഭിക്കുന്ന സൈലോ-മോഡേൺ റൈസ് മിൽകേരളത്തിൽ ആദ്യത്തെ ആണ്. 15000 മെട്രിക് ടൺ സംഭരണശേഷിയുള്ള സൈലോകളും സൈലോകളൂം ഒരു ഷിഫ്റ്റിൽ 100 മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള സംസ്കരണ ശേഷിയും സൈലോ-മോഡേൺ റൈസ് മിൽ പദ്ധതിക്കുണ്ട്.

ജില്ലയിലെകർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുകയും സംഭരണ സമയത്ത് തന്നെ സർക്കാർ നിശ്ചയിക്കുന്ന വില കർഷകന് നൽകുകയും സംഭരിച്ച നെല്ലിൽ നിന്ന് അരിയും മൂല്യവർധിത ഉത്പന്നങ്ങളും ഉണ്ടാക്കി വിപണി ഉറപ്പാക്കുകയും ചെയ്യുക എന്നീ ഉദ്ദേശങ്ങളോടെ സഹകരണവകുപ്പും ജില്ലയിലെ സഹകാരികളും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ അംഗങ്ങളെ ചേർത്ത് രൂപീകരിച്ച പാലക്കാട് പാഡി പ്രൊക്യൂര്‍മെന്റ്, പ്രോസസിംഗ് & മാര്‍ക്കറ്റിംഗ് സഹകരണസംഘം (PAPCOS) വിലയ്ക്ക് വാങ്ങിയ 27.66 ഏക്കര്‍ സ്ഥലത്ത് ആണ് പദ്ധതി വരുന്നത്. കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം നെല്ല് സംഭരണത്തില്‍ വരുന്ന കാലതാമസവും അതേ തുടര്‍ന്ന് സ്വകാര്യമില്ലുകള്‍ നടത്തുന്ന ചൂഷണവുമായിരുന്നു. ഇതിന് പരിഹാരമാകുവാന്‍ ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കഴിയും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും. ഫലകം അനാച്ഛാദനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിക്കും. മുഖ്യാഥിതി ആയി മന്ത്രി കെ കൃഷ്ണൻകുട്ടി പങ്കെടുക്കും.

shortlink

Related Articles

Post Your Comments


Back to top button