തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസുകളുടെ എന്‍ജിന്‍ അറ്റകുറ്റപ്പണിക്കുള്ള കരാര്‍ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായരുടെ കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക്‌ഷോപ്പിന് നല്‍കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വാഗ്ദാനം നല്‍കിയിരുന്നതായി സൂചന. സ്വപ്നയാണ് സന്ദീപ് നായരെ പരിചയപ്പെടുത്തിയതെന്ന് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോടു വ്യക്തമാക്കി.
ഈ പരിചയം കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട കരാര്‍ വാഗ്ദാനം ചെയ്യുന്നതിലേക്കെത്തിയെന്നത് ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ ആഴമാണു കാണിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
സ്വര്‍ണക്കടത്ത് കേസ് വന്നതുമുതല്‍ സന്ദീപ് നായരുടെ വര്‍ക്ക്‌ഷോപ്പിനെച്ചൊല്ലിയും ഇവിടെ വന്ന രാഷ്ട്രീയക്കാരുള്‍പ്പടെയുള്ളവരെപ്പറ്റിയും വിവാദങ്ങളുണ്ട്.
അതേസമയം,കാര്യമായ ജോലികളൊന്നും ഈ വര്‍ക്ക്‌ഷോപ്പില്‍ നടക്കാറില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തിന് കെ.എസ്.ആര്‍.ടി.സി.യുമായി ബന്ധപ്പെട്ട ഒരു കരാര്‍ വാഗ്ദാനത്തിലും അവിശ്വസനീയതയുണ്ട്.
Post Your Comments