കൊല്ലം • കൊല്ലം ജില്ലയില്‍ ബുധനാഴ്ച 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്. എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു.
ജൂലൈ 14 രോഗം സ്ഥിരീകരിച്ച മത്സ്യവില്പനക്കാരനായ ഭാരതീപുരം സ്വദേശി(34) യുടെ സമ്പര്‍ക്കത്തിലുള്ള 34, 30, 42 വയസുള്ള ഭാരതീപുരം സ്വദേശികള്‍, ജൂലൈ 13 ന് രോഗം സ്ഥിരീകരിച്ച അഞ്ചല്‍ പിറവം സ്വദേശി(50)യുടെ ബന്ധുക്കളായ അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി(38), അഞ്ചല്‍ സ്വദേശിനി(38) കൂടാതെ അഞ്ചല്‍ താഴമേല്‍ സ്വദേശി(32), അഞ്ചല്‍ താഴമേല്‍ സ്വദേശിനി(52), വിളക്കുടി കാര്യറ സ്വദേശി(53) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സംശയിക്കുന്നത്.
നെടുമ്പന സ്വദേശി(50)യും കരുനാഗപ്പള്ളി സ്വദേശി(37)യും സൗദിയില്‍ നിന്നും എത്തിയവരാണ്. പുനലൂര്‍ എലിക്കാട് സ്വദേശി(24) കര്‍ണാടകത്തില്‍ നിന്നും എത്തിയതാണ്.
Post Your Comments