COVID 19KeralaLatest NewsNews

കൊല്ലം പരവൂരില്‍ ജാഗ്രത വര്‍ധിപ്പിച്ചു

കൊല്ലം • കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പരവൂര്‍ നഗരസഭയില്‍ ജാഗ്രത വര്‍ധിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രതാ നിര്‍ദ്ദേശം അടങ്ങുന്ന നോട്ടീസ് വിതരണം ചെയ്തു. എല്ലാ വാര്‍ഡുകളിലും വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തുകയും പ്രധാന റോഡുകളെല്ലാം അടയ്ക്കുകയും ചെയ്തു.

പൊതുസ്ഥലങ്ങളില്‍ ദിവസേനയുള്ള അണുനശീകരണത്തോടൊപ്പം കോവിഡ് പോസിറ്റീവായ രോഗി സന്ദര്‍ശിച്ച പൊഴിക്കരയിലെ പ്രാഥമികാരോഗ്യ കേന്ദ്രവും അക്ഷയ സെന്ററും അണുവിമുക്തമാക്കി. നഗരസഭാ പരിധിയിലേക്ക് പുറത്തുനിന്നുള്ള ആള്‍ക്കാരുടെ പ്രവേശനം പൂര്‍ണമായും നിരോധിച്ചു. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ നിലയിലാണ്.

സ്ഥാപന നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാത്ത തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് അന്‍പത് ശതമാനം ജീവനക്കാര്‍ നഗരസഭ ഓഫീസില്‍ ഹാജരാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button