കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പലതും പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. പ്രധാന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ മന്ത്രിസയിലെ പലര്‍ക്കും പങ്കുണ്ടാകും. മന്ത്രിസഭയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശിവശങ്കരനെ ചാരി രക്ഷപ്പെടാമെന്ന് കരുതേണ്ട. മന്ത്രി ഇ.പി ജയരാജന്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോഴിേക്കാട് ബി.ജെ.പിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസ് പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്മാര്‍ എല്ലാവരും ഈ കള്ളക്കടത്തിന് സഹായിച്ചു. അരുണ്‍ ബാലചന്ദ്രന്റെ ഇടപെടല്‍ അത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരായിട്ടുള്ള പലര്‍ക്കും മന്ത്രിസഭയിലെ പലര്‍ക്കും ഈ കള്ളക്കടത്തില്‍ പങ്കുണ്ട്. അതുകൊണ്ട് ശിവശങ്കറിനെ സസ്പെന്റു ചെയ്താലും മുഖ്യമന്ത്രി രക്ഷപ്പെടാന്‍ പോകുന്നില്ല.
മുഖ്യമന്ത്രിയിലേക്ക് തന്നെയാണ് ഈ അന്വേഷണം തിരിയുന്നത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ കൊള്ളക്കാരെ ഓഫീസില്‍ വച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments