ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീട് മുഖ്യമന്ത്രിയുടെ വസതിയാക്കാന്‍ നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ ഇക്കാര്യം അറിയിച്ചു. ജയലളിതയുടെ വസതി സ്മാരകമാക്കുന്നതിനെതിരേ റെസിഡന്‍സ് അസോസിയേഷന് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇത്തരമൊരു നിർദേശം വെച്ചത്. തങ്ങളുടെ സമാധാന ജീവിതത്തെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടിയാണു പോയസ് ഗാര്‍ഡനും കസ്തൂരി എസ്റ്റേറ്റ് ഹൗസ് അസോസിയേഷനും കോടതിയെ സമീപിച്ചത്. സ്മാരകം നിര്‍മിക്കുന്നതിനേക്കാള്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ വസതിയാക്കി മാറ്റുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍ കോടതിൽ ചൂണ്ടിക്കാട്ടിയത്.
Post Your Comments