തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സരിത്ത് കസ്റ്റഡിയിലായ ദിവസം സ്വപ്‌ന തലസ്ഥാനത്ത് നടത്തിയ യാത്രകളില്‍ ദുരൂഹത. സ്റ്റംസ് പിടിച്ചു വച്ച കോണ്‍സുലേറ്റിന്റെ ബാഗ് തുറന്നത് അഞ്ചിനാണ്. അന്നാണ് വീട് റെയ്ഡ് ചെയ്‌ത് സരിത്തിനെ കസ്റ്റംസ് പിടികൂടിയത്. റെയ്ഡ് വിവരം സ്ഥിരീകരിക്കാനായി സ്വപ്‌ന ഈ വീടിന്റെ പരിസരത്ത് എത്തിയിരുന്നതായാണ് റിപ്പോർട്ട്. രാത്രി തന്നെ ഒളിവില്‍ പോയി.
Read also: സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസിന്റെ അന്വേഷണം അവസാനഘട്ടത്തില്‍, ഇനി അന്വേഷണം എൻഐഎയ്ക്ക്
5 ന് രാവിലെ പത്തരയ്ക്കാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സരിത്തിന്റെ തിരുവല്ലത്തെ വീട്ടില്‍ റെയ്ഡ് നടത്തിയത്. അപ്പോള്‍ സരിത്ത് വീട്ടില്‍ ഇല്ലായിരുന്നു. ഫോണില്‍ വിളിച്ചപ്പോള്‍ 15മിനിറ്റിനകം എത്തി. തുടർന്ന് വീട്ടുകാരെ സാക്ഷികളാക്കി കസ്റ്റംസ് സെര്‍ച്ച് രേഖകള്‍ തയ്യാറാക്കി. പന്ത്രണ്ടരയോടെ സരിത്തുമായി മടങ്ങി. റെയ്ഡ് വിവരമറിഞ്ഞാണ് സ്വപ്ന അവിടെ എത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്. ജൂണ്‍ ഒന്നിനും ജൂലായ് എട്ടിനുമിടയില്‍ രണ്ടു തവണയേ സ്വപ്ന സരിത്തിന്റെ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളൂ. ജൂണ്‍ 21നായിരുന്നു ഇതിനു മുന്‍പെത്തിയത്.
Post Your Comments