
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് അഞ്ചു ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സര്‍ജറി വാര്‍ഡ് അടച്ചു. കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പൂന്തുറ അടക്കമുള്ള തീരമേഖലകളില്‍ സ്ഥിതി ഗുരുതരമാണ്. ഇവിടെ സമ്പര്‍ക്ക രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണാണ് നടപ്പിലാക്കിയിട്ടുള്ളത്. തീരമേഖലയില്‍ രോഗബാധ ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
Post Your Comments