പൃഥ്വിരാജിന് ആരാധകരുടെ തെറിയഭിഷേകം വാരിയംകുന്നന്‍ രാമായണ മാസം ഓര്‍മിക്കേണ്ട എന്ന് സോഷ്യല്‍ മീഡിയ

വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുത്വ വിരുദനാണെന്നും ഹിന്ദുക്കളെ ക്രൂരമായി കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ പൊളിയ്ക്കുകയും ചെയ്ത ഭീകരനാണെന്നുമൊക്കെയായിരുന്നു സൈബര്‍ ആക്രമണം

പ്രഖ്യാപിച്ച നാള്‍ മുതല്‍ വിവാദത്തിലായ സിനിമയാണ് പൃഥ്വിരാജ് – ആഷിഖ് അബു സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വാരിയം കുന്നന്‍. മലയാള രാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ ജീവിത ചരിത്രം സിനിമയാക്കുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞ നാള്‍ മുതലേ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുത്വ വിരുദനാണെന്നും ഹിന്ദുക്കളെ ക്രൂരമായി കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ പൊളിയ്ക്കുകയും ചെയ്ത ഭീകരനാണെന്നുമൊക്കെയായിരുന്നു സൈബര്‍ ആക്രമണം. ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചു എന്ന കാരണത്താല്‍ പൃഥ്വിരാജ് വീണ്ടും രായപ്പനാകുകയായിരുന്നു.

ഒരുകാലത്ത് വളരെ അധികം സൈബര്‍ ആക്രമണം നേരിട്ട നടനാണ് പൃഥ്വിരാജ്. ശക്തമായ നിലപാടുകളിലുടെയും മികച്ച സിനിമകളിലൂടെയും ആ ചീത്തപ്പേര് മാറ്റിയെടുത്തപ്പോഴാണ് വാരിയന്‍കുന്നന്‍ എന്ന സിനിമ വീണ്ടും വിവാദങ്ങളുണ്ടാക്കിയത്. വിവാദത്തെ തുടര്‍ന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പിന്മാറിയിരുന്നു. പക്ഷെ സിനിമ തുടരുമെന്ന് സംവിധായകന്‍ ആഷിഖ് അബു വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും വാരിയംകുന്നന്‍ വിവാദമാവുകയാണ്. കര്‍ക്കിടകം ഒന്നിന് ഷൂട്ടിങ് ആരംഭിച്ച തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഓര്‍മകളെ കുറിച്ച്‌ പൃഥ്വിരാജ് ട്വിറ്ററിലിട്ട ഒരു ട്വീറ്റാണ് കാര്യം. വാരിയംകുന്നനെ പോലൊരു ഹിന്ദുവിരുദനെ അഭിനയിക്കാന്‍ പോകുന്ന താങ്കള്‍ എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കടന്നു കയറുന്നു, രാമായണ മാസം ഹിന്ദുക്കളുടെ വിശ്വാസമാണെന്നൊക്കെയാണ് കമന്റുകള്‍. അസഭ്യമായ ഭാഷകള്‍ ഉപയോഗിച്ചും പൃഥ്വിരാജിനെ വിമര്‍ശിക്കുന്നു.

രാമായണത്തിന്റെ ചിത്രം സഹിതമാണ് പൃഥ്വിരാജ് ലൂസിഫറിന്റെ ആദ്യ ഷൂട്ടിങ് ദിവസം ഓര്‍മിച്ചത്. വാരിയന്‍കുന്നന്‍ കാരണമുള്ള വിവാദങ്ങളെ മറച്ചുപിടിക്കാന്‍ പി ആര്‍ ടീം പറഞ്ഞുതന്ന ഈ തന്ത്രം വിലപോകില്ല എന്നാണ് ചിലരുടെ കമന്റുകള്‍. വിഷയത്തോട് ഇതുവരെ പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ല. അതേ സമയം തിരക്കഥാകൃത്ത് പിന്മാറിയ സാഹചര്യത്തില്‍ സിനിമയുടെ നിലവിലുള്ള സ്ഥിതി എന്താണെന്നും അറിയറ പ്രവര്‍ത്തകര്‍ ഇതുവരെ പറഞ്ഞിട്ടില്ല.

Share
Leave a Comment