COVID 19Latest NewsKeralaNews

കണ്ണൂരില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് ലക്ഷണം ; കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ക്വാറന്റൈനിലാക്കി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തില്‍ അഞ്ചാം സെമസ്റ്റര്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് കോവിഡ് ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന 13 വിദ്യാര്‍ത്ഥികളെയും ക്വാറന്റൈനിലാക്കി. മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് കോവിഡ് ലക്ഷണം കാണിച്ചത്. വിദ്യാര്‍ത്ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു.

അതേസമയം കോവിഡ് വ്യാപകമാകുന്നതിനിടെ പരീക്ഷ നടത്തുന്ന സര്‍വ്വകലാശാലക്കെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സര്‍വ്വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് പിജി പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ താരുമാനിച്ചു. പരീക്ഷ കണ്‍ട്രോളറുമായി നടത്തിയ ചര്‍ച്ചയിലാണ് പരീക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button