മലപ്പുറം : സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം മലപ്പുറത്ത് സജ്ജമാക്കി. തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ആണ് കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. ജില്ലയിലെ പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ച തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റലാണ് 1200 ല്‍ പരം കിടക്കകളോടെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാക്കിമാറ്റിയത്.
പാരിജാതം ,മുല്ല എന്നീ ഹോസ്റ്റലുകള്‍ ആണ് സി.എഫ്.എല്‍.ടി.സി ആക്കി മാറ്റിയത്. ഹോസ്റ്റലിലെ മൂന്ന് നിലകളിലായാണ് സൗകര്യം ഒരുക്കിയത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ട്രോമ കെയര്‍ വളണ്ടിയര്‍മാരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് അതിവേഗത്തില്‍ പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രം എന്ന ജില്ലയുടെ ആവശ്യം യാഥാര്‍ത്ഥ്യമാക്കിയതെന്ന് കളക്ടര്‍ പറഞ്ഞു.
https://www.facebook.com/collectormalappuram/videos/713391592795374
സി.എഫ്.എല്‍.ടി.സി യില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വേണ്ടി സമീപത്തെ എവറസ്റ്റ് ഹോസ്റ്റല്‍ ഉപയോഗപ്പെടുത്തും. മാതൃകാപരമായ ഈ ഉദ്യമം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ണായക പങ്ക് വഹിച്ച ആരോഗ്യ വകുപ്പ് – ആരോഗ്യ കേരളം ജീവനക്കാരേയും മലപ്പുറം ട്രോമ കെയര്‍ വളണ്ടിയര്‍മാരേയും ജില്ലാ ഭരണകൂടത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments