തിരുവനന്തപുരം: ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിച്ചത്.
സ്വപ്നയ്ക്ക് നിയമനം നല്‍കിയതില്‍ ശിവശങ്കറിന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് ചീഫ് സെക്രട്ടറിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും അന്വേഷിച്ചത്. അന്വേഷണത്തില്‍ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കില്‍ കര്‍ക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എ എൻ ഗോപാലകൃഷ്ണനെതിരെ മാനനഷ്ടത്തിന് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വക്കീൽ നോട്ടീസ്
ഇതോടെ ശിവശങ്കറിനെതിരെ ഇന്നുതന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇപ്പോൾ മുഖ്യമന്ത്രിയുടെ കോവിഡ് ലൈവ് വാർത്താ സമ്മേളനം നടക്കുകയാണ്.
Post Your Comments