മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. മലപ്പുറത്ത് ഇന്ന് 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇതില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്.
നിലവില്‍ രോഗബാധിതരായി 572 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 1,173 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 922 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ 42,522 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 39,997 പേര്‍ വീടുകളിലും 1,808 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 37 പേര്‍ കൂടി ഇന്ന് രോഗമുക്തരായി.
* സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പാണ്ടിക്കാട് സ്വദേശിയുടെ ഭാര്യ (33),
ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കൂട്ടിലങ്ങാടി സ്വദേശി (41),
നേരത്തെ രോഗബാധ സ്ഥിരീകരിച്ച വള്ളുവങ്ങാട് സ്വദേശിയുമായി ബന്ധമുണ്ടായ പാണ്ടിക്കാട് സ്വദേശി (24),
ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച വഴിക്കടവ് സ്വദേശിനിയുമായി ബന്ധമുണ്ടായ വഴിക്കടവ് സ്വദേശി (58)
തിരുനാവായ പഞ്ചായത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി (34),
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എ.ആര്‍ നഗര്‍ സ്വദേശി (36),
പറപ്പൂര്‍ സ്വദേശി (65),
വട്ടംകുളം സ്വദേശിയായ ലോഡിംഗ് തൊഴിലാളി (66)
* ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചത്
ജൂണ്‍ 24 ന് ട്രിച്ചിയില്‍ നിന്നെത്തിയ പൊന്നാനി സ്വദേശി (39),
ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (61),
ജൂണ്‍ 26 ന് ബംഗളൂരുവില്‍ നിന്നെത്തിയ തിരൂങ്ങാടി സ്വദേശി (62),
ജൂണ്‍ 18 ന് ചെന്നൈയില്‍ നിന്നെത്തിയ എ.ആര്‍. നഗര്‍ സ്വദേശി (50),
ജൂലൈ നാലിന് കോയമ്പത്തൂരില്‍ നിന്നെത്തിയ ഇരിമ്പിളിയം സ്വദേശി (23)
* വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്
ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശിനി (33),
ജൂണ്‍ 25 ന് ദമാമില്‍ നിന്നെത്തിയ ഒതുക്കുങ്ങല്‍ സ്വദേശിനിയായ ഗര്‍ഭിണി (26),
ജൂണ്‍ 29 ന് അബുദബിയില്‍ നിന്നെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (32),
ജൂണ്‍ 24 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (25),
ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്നെത്തിയ എടപ്പറ്റ സ്വദേശിനിയായ ഗര്‍ഭിണി (27),
ജൂലൈ എട്ടിന് ദമാമില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (30),
ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (30),
ജൂണ്‍ 24 ന് ജിദ്ദയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (24),
ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ ഊരകം സ്വദേശി (29),
ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ പോത്തുകല്ല് സ്വദേശി (24),
ജൂണ്‍ 12 ന് അബുദബിയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (40),
ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (32),
ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (44),
ജൂണ്‍ 24 ന് ദുബായില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശിനി (ഒരു വയസ്),
ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (27),
ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (31),
ജൂണ്‍ 23 ന് കുവൈത്തില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (49),
ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശിനി (50),
ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശി (32),
ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (38),
ജൂലൈ 15 ന് റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (24),
ജൂണ്‍ 15 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (43),
ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി (43),
ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (28),
ജൂണ്‍ 27 ന് ദോഹയില്‍ നിന്നെത്തിയ വെളിയങ്കോട് സ്വദേശി (38),
ജൂണ്‍ 26 ന് ദുബായില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (32),
ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (51),
ജൂണ്‍ 26 ന് ദോഹയില്‍ നിന്നെത്തിയ തേഞ്ഞിപ്പലം സ്വദേശി (21),
ജൂണ്‍ 21 ന് ജിദ്ദയില്‍ നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (58)
ജില്ലയില്‍ നിന്ന് ഇതുവരെ 14,821 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 13,032 പേരുടെ ഫലം ലഭിച്ചു. 12,104 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments