ഒമാനില്‍ 1,327 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 62574 ആയി ഉയര്‍ന്നു. കൂടാതെ ഒമ്പത് പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോവിഡ് ബാധിച്ച് ഒമാനില്‍ ആകെ 290 പേരാണ് മരിച്ചത്. അതേസമയം 1,052 പേര് രോഗമുക്തരായതായും മന്ത്രാലയം അറിമയിച്ചു. രാജ്യത്ത് ഇതുവരെ 40,090 പേരാണ് രോഗമുക്തരായത്. നിലവില്‍ 22194 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,008 പേര് ഒമാനികളും 319 പേര് വിദേശികളുമാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,704 പുതിയ കോവിഡ് ടെസ്റ്റുകള്‍ നടത്തി, ഇതോടെ ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 258,148 ആയി. പുതുതായി 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ 548 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ 149 പേര് ഗുരുതരാവസ്ഥയിലാണ്.
Post Your Comments