അലിഗഡ് (യുപി) • ബി.എസ്.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ അനധികൃത പ്രതിഷേധം നടത്തിയെന്നും ‘ഹനുമാൻ ചാലിസ’ ചൊല്ലിയെന്നും ആരോപിച്ച് 116 വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അലിഗഡ് കേസെടുത്തു. ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ട കൗൺസിലർ, സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കൗൺസിലർക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്, എന്നാൽ പ്രവർത്തകർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസെടുത്തതിനെത്തുടര്‍ന്ന് ഹുസൈന്‍ ഒളിവിലാണ്.
എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിച്ചോടിയ ഗുണ്ടാത്തലവന്‍ വികാസ് ദുബെയെ പിടികൂടിയ മഹാകാൽ ക്ഷേത്രം ഒരു ‘തീവ്രവാദ കേന്ദ്ര’മാണെന്ന് ജമാൽപൂരിൽ നിന്നുള്ള ബി.എസ്.പി കൗൺസിലർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ക്ഷേത്രം സീല്‍ ചെയ്യണമെന്നും ഇതുവരെ എത്ര തീവ്രവാദികൾ അവിടെ അഭയം തേടിയിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ഹുസൈൻ ആവശ്യപ്പെട്ടു.
ഏതെങ്കിലും മതത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും പോസ്റ്റുചെയ്തിട്ടില്ലെന്നും ചിലര്‍ തന്റെ തന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും പറഞ്ഞു ഹുസൈന്‍ പിന്നീട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
“എന്റെ ഫേസ്ബുക്ക് ഐഡി പരിശോധിച്ചു. ആരുടെയും വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഞാൻ ഒരിക്കലും പോസ്റ്റുചെയ്യുന്നില്ല,” അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ബിഎസ്‌പി നേതാവിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ബജ്‌റംഗ്ദൾ സിറ്റി കൺവീനർ ഗൗരവ് ശർമ പറഞ്ഞു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഹുസൈനെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം പിൻവലിച്ചത്.
തിരിച്ചറിഞ്ഞ 16 പേർ ഉൾപ്പെടെ 116 പ്രവർത്തകർക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 269 (ജീവന് അപകടകരമായ രോഗം പടരാൻ സാധ്യതയുള്ള അശ്രദ്ധമായ പ്രവൃത്തി), 270 (ജീവന് അപകടകരമായ രോഗം പടരാൻ സാധ്യതയുള്ള മാരകമായ പ്രവർത്തനം) എന്നിവ പ്രകാരവും പർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 3, ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 56 എന്നിവ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments