അരിസോണ : സ്വര്ണഖനിയിലേയ്ക്ക് എത്തുന്നവര്‍ ഒന്നൊന്നായി മരിച്ചുവീഴുന്നു അമേരിക്കയിലെ അരിസോണയിലായിരുന്നു സംഭവം. അരിസോണയിലെ ആ മലനിരകളില്‍ എവിടെയോ സ്വര്‍ണ ഖനിയുടെ കൂമ്പാരമുണ്ട്. എന്നാല്‍ അവിടെക്ക് എത്തുന്നവര്‍ മരിച്ചുവീഴുകയാണ് ചെയ്യുന്നത്. എന്താണ് ഇതിനു കാരണമെന്ന് ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമാണ്യ എല്ലാവരുടെയും ലക്ഷ്യം ഒന്നായിരുന്നു- ലോസ്റ്റ് ഡച്ച് മാന്‍സ് ഗോള്‍ഡ് മൈന്‍ എന്നു കുപ്രസിദ്ധമായ സ്വര്‍ണഖനി കണ്ടെത്തുക. ആ ഖനി തേടിയിറങ്ങിയവരില്‍ ഭൂരിപക്ഷത്തിനെയും കാത്തിരുന്നത് മരണമായിരുന്നു.
Read Also : സമ്പത്തിന്റെ കാര്യത്തിൽ ലോകത്തിനുമുന്നിൽ അത്ഭുതമായ ശ്രീപത്മനാഭസ്വാമീ ക്ഷേത്രത്തിലെ നിലവറയുടെ രഹസ്യം
യുഎസിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് എവിടെയോ ഈ സ്വര്ണഖനിയുണ്ടെന്നാണു കരുതുന്നത്. അരിസോണയിലെ ഫീനിക്സിനു കിഴക്ക് സൂപ്പര്‍സ്റ്റിഷ്യന്‍ മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പ്രദേശത്താണ് കൃത്യമായി ഖനിയുള്ളതെന്നും പറയപ്പെടുന്നു. വര്‍ഷങ്ങളായി പലരും ഇവിടേക്ക് ഖനി തേടിയെത്തുന്നു. ഇവരെ ഡച്ച് ഹണ്ടേഴ്സ് എന്നാണ് പൊലീസ് ഉള്‍പ്പെടെ വിളിക്കുന്നത്.
സൂപ്പര്സ്റ്റിഷ്യന്സ് മൗണ്ടന്‍സിലെ നിധിയിരിക്കുന്ന ഭാഗം ശാപമേറ്റതാണെന്നും, ആരെങ്കിലും അവിടേക്ക് എത്തിയാല്‍ മരണമാണു കാത്തിരിക്കുന്നതെന്നും കഥകളുണ്ട്. അതല്ല ഖനി തേടിയെത്തുന്നവരെ തടയാന്‍ അജ്ഞാത കാവല്ക്കാരുണ്ടെന്നു മറ്റൊരു കഥ.
Post Your Comments