Latest NewsKerala

നിധി ഉണ്ടെന്ന് പ്രവചനം : ആധിയോടെ ഒരു ഗ്രാമം

അത്തോളി : നിധി ഉണ്ടെന്നുള്ള പ്രവചനത്തെ തുടര്‍ന്ന് ആധിയിലായത് ഒരു ഗ്രാമമാണ്. നിധി തേടിയെത്തുന്നവരാണ് വേളൂരുകാരുടെ ഉറക്കം കെടുത്തുന്നത്. വേളൂര്‍ സൈസ് മുക്കിനു സമീപം ഊരാളി പറമ്പില്‍ നിധിക്കുവേണ്ടി വലിയ കുഴിയെടുത്തതാണ് ഇതിനു കാരണം. ഖനനം ചെയ്ത് നിധി കിട്ടിയെന്നും ഇല്ലെന്നും വാദമുണ്ട്. നിധി കിട്ടിയാലും ഇല്ലെങ്കിലും ഊരാളി പറമ്പില്‍ 4 മീറ്ററോളം ആഴത്തിലുള്ള കുഴിയെടുത്തിട്ടുണ്ട്.

കല്ലായി സ്വദേശികളായ രണ്ടുപേരാണ് വേളൂരിലെ ഓങ്ങിലോട്ടുമ്മല്‍ മൂസയുടെ ഒന്നരയേക്കര്‍ സ്ഥലം മാലിന്യസംസ്‌കരണത്തിനാണെന്ന പേരില്‍ പാട്ടത്തിനെടുത്തത്.പറമ്പിനു ചുറ്റും മറയുണ്ടാക്കി പണി തുടങ്ങിയതോടെ നാട്ടുകാരില്‍ സംശയമുണര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ കുഴിയെടുക്കല്‍ നിര്‍ത്തി. തുടര്‍ന്നാണ് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചത്. എസ്‌ഐ ആര്‍.എല്‍. പ്രശാന്ത്, എഎസ്‌ഐ കെ.രഘു എന്നിവര്‍ സ്ഥലത്തെത്തി. പാട്ടത്തിനെടുത്തവരെ വിളിച്ചു വരുത്തി അന്വേഷണം നടത്തിയെങ്കിലും നിധിയെപ്പറ്റി ഒരു തെളിവും കിട്ടിയില്ല.

ഈ സ്ഥലത്ത് മന്ത്രവാദവും പൂജാ ക്രിയകളും നടന്നതായി സൂചനകളുണ്ട്. മലപ്പുറത്തു നിന്നെത്തിയ ഒരാള്‍ പറമ്പിലെ മണ്ണു പരിശോധിച്ചാണ് 2 ഈന്ത് മരങ്ങള്‍ക്കിടയില്‍ നിധി ഉണ്ടെന്ന് പ്രവചിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിലൊരു മരം മുറിച്ചാണ് കുഴിയെടുത്തിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button