തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിനവും കോവിഡ് 600 ന് മുകളില്‍ എത്തിയിരിക്കുന്ന ആ സാഹചര്യത്തില്‍ കനത്ത ജാഗ്ര വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാംപയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്നതാണ് മൂന്നാം ഘട്ട ക്യാംപയിന്‍ പറയുന്നത്. ആരില്‍ നിന്നും രോഗം പകരാം എന്ന ജാഗ്രത എപ്പോഴുമുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
രോഗികളില്‍ 60 ശതമാനത്തോളം പേര്‍ രോഗലക്ഷണമില്ലാത്തവരാണ്. അതിനാല്‍ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടം ബ്രേക്ക് ദ ചെയ്‌നിന്റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിര്‍ദേശം കൂടി നല്‍കുകയാണെന്ന് അദ്ദേഹം അറിയിച്ചു. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും രോഗം പകരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോരുത്തരും ദിവസവും സമ്പര്‍ക്കം പുലര്‍ത്തുന്ന മാര്‍ക്കറ്റുകള്‍, തൊഴിലിടങ്ങള്‍, വാഹനങ്ങള്‍, ആശുപത്രികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആരില്‍ നിന്നും ആര്‍ക്കും രോഗം വന്നേക്കാം. അതിനാല്‍ ഒരാളില്‍ നിന്നും രണ്ട് മീറ്റര്‍ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീര്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റര്‍ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തില്‍ നിന്ന് മാസ്‌ക് ധരിച്ചും, സോപ്പ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണമെന്നും ആള്‍ക്കൂട്ടം അനുവദിക്കരുതെന്നും രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ വലിയ തോതില്‍ പലയിടത്തും മരണമുണ്ടാകുന്നുണ്ടെന്നും ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.
Post Your Comments