തിരുവനന്തപുരം: സ്വർണക്കടത്തിന് പിടിയിലായ സ്വപ്‌നയുടെ അമ്പരപ്പിക്കുന്ന ജീവിതശൈലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത്. ഗള്‍ഫില്‍ പഠിച്ച് അവിടെതന്നെയാണ് സ്വപ്‌ന ജോലി ചെയ്‌തത്. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമായിരുന്നു അവിടെ താമസം. അബുദാബിയിലെ ഇന്ത്യന്‍ സ്കൂളിലാണ് പഠിച്ചത്. അബുദാബിയില്‍ ജോലി കിട്ടിയശേഷമാണ് സ്വപ്നയുടെ ആദ്യവിവാഹം. തിരുവനന്തപുരം പേട്ട സ്വദേശിയായിരുന്നു വരന്‍. വിവാഹത്തിന് കിലോക്കണക്കിന് സ്വർണമാണ് അണിഞ്ഞത്. വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനെയും സ്വപ്ന അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിൽ ഭർത്താവിനെ കൂടെ കൂട്ടാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും തമ്മിൽ സ്വരച്ചേർച്ചകൾ തുടങ്ങിയത്. ഒടുവിൽ വിവാഹബന്ധം വേർപ്പെടുത്തി. ഈ ബന്ധത്തിൽ സ്വപ്‌നയ്ക്ക് ഒരു മകളുണ്ട്.
പിന്നീട് കുറേക്കാലത്തിന് ശേഷമാണ് രണ്ടാം വിവാഹം നടന്നത്. കൊല്ലം സ്വദേശിയായിരുന്നു രണ്ടാംഭര്‍ത്താവ്. വിവാഹത്തിന് ശേഷം തിരുവന്തപുരത്തായി താമസം. ഈ ബന്ധത്തില്‍ ഒരു ആൺകുട്ടിയുണ്ട്. അതിനിടെ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചു. എയര്‍ ഇന്ത്യ സാറ്റ്സിലും സ്വപ്ന ജോലി ചെയ്തിരുന്നു. ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്പേസ് പാര്‍ക്കിലും ജോലി കിട്ടി. ഉന്നതരെ വരെ പെട്ടെന്ന് പാട്ടിലാക്കാനുള്ള പ്രത്യേക കഴിവ് ഇവർക്കുണ്ടായിരുന്നു. ഉന്നത ബന്ധങ്ങൾ ഉണ്ടാക്കുന്നതിനായി തന്റെ സുഹൃത്ത് ബന്ധത്തില്‍പെട്ടവരെയൊക്കെ സ്വപ്‌ന നന്നായി ഉപയോഗിച്ചു. ഒരാള്‍ക്ക് മറ്റൊരാളെ ആറിയാത്ത രീതിയിലുള്ള ബന്ധങ്ങള്‍ വളര്‍ത്തുന്നതിലും ഇവർ ശ്രദ്ധിച്ചിരുന്നു.
Post Your Comments