ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഈ ആഴ്ച തന്നെ പത്ത് ലക്ഷം കടക്കുമെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ അവസ്ഥയിലെത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി വിവിധ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. ചില രാജ്യങ്ങള്‍ പരസ്പരവിരുദ്ധ പ്രസ്താവനകള്‍ നടത്തി കോവിഡ് നിയന്ത്രണത്തിലുള്ള പരാജയം മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടുമെന്നും ഡബ്ല്യുഎച്ച്ഒ ഡറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടിയിരുന്നു.
Read also: സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്ന് ശശി തരൂര്‍
इस हफ़्ते हमारे देश में आँकड़ा 10,00,000 पार कर जाएगा।https://t.co/SFeRhgwcFb
— Rahul Gandhi (@RahulGandhi) July 14, 2020
Post Your Comments