കൊച്ചി: സ്വര്‍ണകള്ളക്കടത്ത് , മുഖ്യസൂത്രധാരന്മാര്‍ ആരാണെന്ന് വെളിപ്പെടുത്തി എന്‍ഐഎ . നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യ സൂത്രധാരന്മാര്‍ സന്ദീപ് നായരും കെ.ടി റമീസുമാണെന്ന് എന്‍.ഐ.എ. സ്വര്‍ണ്ണകടത്തിനു പണം മുടക്കാനുള്ളവരെയും സ്വര്‍ണത്തിന്റെ ആവശ്യക്കാരെയും കണ്ടെത്തിയത് ജലാല്‍ വഴിയാണ്. അംജത് അലി, മുഹമ്മദ് ഷാഫി എന്നിവര്‍ പണം മുടക്കിയവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : പ്രതികള്‍ക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത്ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമെന്ന് അരുണ്‍ ബാലചന്ദ്രന്‍
റമീസിനെയും കേസില്‍ എന്‍.ഐ.എ പ്രതിചേര്‍ക്കും. നിലവില്‍ കസ്റ്റംസ് റിമാന്‍ഡ് ചെയ്തിരിക്കുന്ന റമീസിനെ കസ്റ്റഡിയില്‍ കിട്ടാന്‍ എന്‍.ഐ.എ നാളെ അപേക്ഷ നല്‍കും. യു.എ.ഇയില്‍ സ്വര്‍ണം അയച്ച പ്രതി ഫൈസല്‍ ഫരീദിനായി ബ്ളൂ കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചു. ഇന്റര്‍പോള്‍ വഴി ഫൈസലിനായി തിരച്ചില്‍ നടത്തും. ഫൈസലിനെ കുറിച്ചുള്ള വിവരങ്ങള്‍ യു.എ.ഇയില്‍ നിന്നും ശേഖരിക്കും.
അതേസമയം, കൊച്ചിയില്‍ സന്ദീപിന്റെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ബാഗുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ തുറന്നു പരിശോധിക്കുകയാണ്. ഇതിനായി പ്രതികള്‍ക്കായി നിയോഗിച്ച അഭിഭാഷകരോട് കോടതിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ, കോഴിക്കോടും മലപ്പുറത്തും ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കസ്റ്റംസ് റെയ്ഡ് നടക്കുകയാണ്. കോഴിക്കോട് മൂന്നും മലപ്പുറത്ത് രണ്ടും ജ്വല്ലറികളിലാണ് റെയ്ഡ്.
Post Your Comments