മുംബൈ : മഹാരാഷ്ട്രയിലെ നന്ദെദ് ജില്ലയ്ക്ക് സമീപത്തെ ഗ്രാമത്തിൽ നവജാതിശിശുവായ പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കുഞ്ഞിനെ പ്രദേശവാസികൾ ചേർന്ന് കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം. കുഞ്ഞിനെ കുഴിയിൽ നിന്നെടുക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഔറംഗബാദ് എംപി ഇംതിയാസ് പട്ടേലും പങ്കു വച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.
‘പെൺകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യം നമ്മൾ അതീവ ഗൗരവമായി എടുത്തിട്ടുണ്ടെങ്കിൽ ഇക്കാര്യത്തിൽ കുറ്റവാളികളായവര്‍ക്ക് തക്കതായ ശിക്ഷ നൽകണം’ എന്നായിരുന്നു എംപിയുടെ പ്രതികരണം.
Post Your Comments