Latest NewsKeralaIndia

സ്വർണ്ണക്കടത്ത് പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് എം ശിവശങ്കര്‍ പറ‌ഞ്ഞിട്ട്: തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി സെക്രട്ടേറിയറ്റിന് സമീപം മുറിയെടുത്ത് കൊടുത്തത് എം ശിവശങ്കര്‍ പറ‌ഞ്ഞിട്ടാണെന്നതിന് തെളിവ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രന്‍. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും വീട് മാറുന്നതിനാല്‍ ആറ് ദിവസത്തേക്ക് താല്‍ക്കാലിക താമസത്തിന് ഫ്ലാറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ താന്‍ അന്വേഷിച്ച്‌ ഫ്ലാറ്റ് കണ്ടെത്തി നല്‍കിയെന്നാണ് അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കുന്നത്.

സെക്രട്ടേറിയറ്റിന് സമീപത്ത് ശിവശങ്കര്‍ താമസിച്ചിരുന്ന അതേ ഫ്ലാറ്റ് സമുച്ചയത്തിലാണ് ഈ മുറിയും ഉള്ളത്.അതേസമയം തിരുവനന്തപുരത്തെ ഹെദര്‍ ടവറില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത് വന്നു . ഹെദര്‍ ടവറിലെ ഫ്‌ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച്‌ പറയാന്‍ ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ ഹെദറില്‍ വിളിച്ച്‌ നിരക്ക് അന്വേഷിച്ച്‌ പറഞ്ഞു കൊടുത്തു.

ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നത് വാട്ട്‌സ് ആപ്പിലാണ്. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.മേയ് 27-നാണ്‌ അരുണ്‍ ബാലചന്ദ്രന് ശിവശങ്കറിന്റെ വാട്‌സ്‌ആപ്പ് സന്ദേശം വരുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആറ് ദിവസത്തേയ്ക്കാണ് ഫ്‌ളാറ്റ് വേണ്ടതെന്നും മിതമായ നിരക്കില്‍ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദേശം.

സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നു.അരുണ്‍ ബാലചന്ദ്രന്‍ ബുക്ക് ചെയ്ത് നല്‍കിയ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. സരിത്തും സ്വപ്ന സുരേഷും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉറ്റ സൗഹൃദമാണ് എം ശിവശങ്കറിന് ഉണ്ടായിരുന്നത്.

വീട് എടുത്ത് നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ അടക്കം പുറത്ത് വന്നുകഴിഞ്ഞു. എന്തിനാണ് മുറി എടുത്ത് നല്‍കിയതെന്നടക്കം വ്യക്തമാകേണ്ടതുണ്ട്. കള്ളക്കടത്തില്‍ പങ്കുണ്ടോയെന്ന് സ്വപ്ന അടക്കുള്ളവരില്‍ നിന്നെ വ്യക്തമാക്കൂ എന്നും കസ്റ്റംസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് എം ശിവശങ്കര്‍ നല്‍കിയ മൊഴി. ഫോണ്‍ വിളികള്‍ക്ക് കള്ളക്കടത്തുമായി ബന്ധമുണ്ടന്ന് തെളിയിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല. കസ്റ്റംസ് നിയമം 108 അനുസരിച്ച്‌ ശിവശങ്കറിന്‍റെ മൊഴി എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button