തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വൊളന്റിയര്‍മാരായി യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമും സംഘവും . പരീക്ഷയുടെ നടത്തിപ്പിനായി വിവിധ പരീക്ഷ കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ സാമൂഹ്യ സന്നദ്ധ സേന വിന്യസിപ്പിച്ചു. 4068 സന്നദ്ധ പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്‌കാനിങ് , സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതോടൊപ്പം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രാവിലെ 7 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തന സമയം. പരീക്ഷ കേന്ദ്രങ്ങളുള്ള കണ്ടെയ്ന്‍മെന്റ് സോണുകളിലുള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളും സന്നദ്ധ സേന പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷ മുന്‍കരുതലുകളും സാമൂഹ്യ സന്നദ്ധസേന ഒരുക്കിയിട്ടുണ്ട്.
യുവജന കമ്മീഷന്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സേന പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകും. യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം, തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും യുവജന കമ്മീഷന്‍ അംഗങ്ങള്‍ സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും വോളണ്ടിയറാകും
Post Your Comments