തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷമായുള്ളത് അടുത്ത സൗഹൃദം മാത്രമെന്ന് എം ശിവശങ്കർ. സ്വപ്ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടത്. സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ല. തന്റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്‌തിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യലിൽ ശിവശങ്കർ വ്യക്തമാക്കി.
Read also: തിരുവനന്തപുരത്ത് തീരമേഖല കേന്ദ്രീകരിച്ച് കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്കയാകുന്നു
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. തൊട്ടുപിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി. തുടർന്ന് പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ തുടർന്നത്. പ്രാഥമിക മൊഴി രേഖപ്പെടുത്തലാണ് ഇന്നലെ നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങൾ പരിശോധിക്കുന്നുവെന്നും കസ്റ്റംസ് അറിയിച്ചു.
Post Your Comments