വാഷിംഗ്ടണ്‍ ഡിസി: വിദേശവിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പിൻവലിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ സര്‍വകലാശാലകളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനവുമായി ട്രംപ് രംഗത്തെത്തിയത്.
Read also: സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
ജൂലൈ 6 ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാര്‍വാര്‍ഡ്, എംഐടി സര്‍വകലാശാലകള്‍ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമനടപടി സ്വീകരിച്ചിരുന്നു. തുടർന്നാണ് നിലപാട് തിരുത്താൻ അമേരിക്ക തയ്യാറായത്.
Post Your Comments