കൊച്ചി: എറണാകുളം ജില്ലയിലെ കോവിഡ് ബാധിതരുടെ കണക്കുകളില്‍ പിഴവുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. കഴിഞ്ഞ ദിവസം മൊത്തം 50 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും എന്നാല്‍ പുറത്ത് വിട്ടത് 15 പേരുടെ ലിസ്റ്റ് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. ഡാറ്റ എന്‍ട്രി നടക്കാതിരുന്നത് മൂലമാണ് പിഴവ് ഉണ്ടായത്. ചെല്ലാനത്ത് ഇതുവരെ 83 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ഇന്ന് മാത്രം 326 ടെസ്റ്റുകള്‍ നടത്തി. ചെല്ലാനത്ത് കൊവിഡ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
Read also: കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ഇന്ന് 4 മലയാളികൾ കൂടി മരിച്ചു
അതേസമയം എറണാകുളം മെഡിക്കല്‍ കോളേജിലെ കോവിഡ് രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആലുവ എന്‍എഡി സ്വദേശിയായ 67കാരന് ന്യുമോണിയയും ബാധിച്ചതോടെയാണ് സ്ഥിതി വഷളായത്. കോവിഡ് സംശയിക്കുന്ന മറ്റൊരാളും അത്യാസന്ന നിലയിലാണെന്ന് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍ അറിയിച്ചു.
Post Your Comments