റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് 4 മലയാളികൾ കൂടി മരിച്ചു. കൊല്ലം മയ്യനാട് കാക്കോട്ട് മൂല വലിയവെളുന്തുറ (കണ്ണച്ചാടം) ജോളി ഫ്രാൻസിസ്(53), തൃശൂർ എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ (48), പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വീട്ടിൽ ബാബു കോശി (61) വയനാട് തൊണ്ടർനാട് കടയിങ്ങൽ കോരൻകുന്നേൽ നൗഫൽ (36) എന്നിവരാണ് മരിച്ചത്.
സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയിലെ യാംബുവില്‍ 20 വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന ജോളി ഫ്രാന്‍സിസിന് ഈ മാസം എട്ടിനാണ് അദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാവിലെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ചാണ് മരിച്ചത്. ഭാര്യ: സിന്ധ്യ, മക്കള്‍: ജാസ്മിന്‍ ജോളി, ജോണ്‍ ആന്റണി ജോളി, ജെറിന്‍ ആന്റണി ജോളി. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം സൗദിയില്‍ സംസ്‌കരിക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി അധികൃതരും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.
അൻവർ കോവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 4 ദിവസമായി സൗദി അബഹയിലുള്ള ഹസീർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.സൗദിയിൽ ഡ്രൈവറായി ജോലി ചെയ്ത വരുകയായിരുന്നു ഇദ്ദേഹം. ഭാര്യ: ലിജിന. മക്കൾ: ഇർഫാന തസ്നീം, മിൻഹ തസ്നിം.
കടുത്ത പനിയെത്തുടര്‍ന്നാണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ ബാബു കോശിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ടെസ്റ്റിൽ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയോടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ഖാലിദ് സഈദ് അല്‍ഹാജിരി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: റോസമ്മ ബാബു. മക്കള്‍: റോബിലി സി. ബാബു, റൂബി. മരുമകന്‍: ബിപിന്‍.
Post Your Comments